തിരുവമ്പാടി: കൂടരഞ്ഞി കൂമ്പാറയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ഇന്ന് കൈകീട്ടോടെ കൂമ്പാറ ആനക്കല്ലും പാറയിലാണ് അപകടം സംഭവിച്ചത്. കക്കാടംപൊയിലിൽ നിന്നും വരികയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്. സ്ത്രീയടക്കം മൂന്നുപേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ബ്രേക്ക് നഷ്ടപ്പെട്ടതാകാം അപകടകാരണമെന്നാണ് കരുതുന്നത്. പരിക്കേറ്റ മൂന്ന് പേരെയും ആംബുലൻസിലും കൂമ്പാറയിലെ ഒരു വ്യക്തിയുടെ കാറിലുമായി അരീക്കോട് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
കൂടരഞ്ഞി കൂമ്പാറയിൽ പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മറിഞ്ഞു; മൂന്നുപേർക്ക് പരിക്ക്
bywebdesk
•
0