Trending

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ബാലുശ്ശേരി സ്വദേശിയായ യുവാവ് പിടിയില്‍

കൊയിലാണ്ടി: കൊയിലാണ്ടിയിൽ വിതരണം ചെയ്യാനായി കൊണ്ടുവന്ന എംഡിഎംഎയുമായി ബാലുശ്ശേരി സ്വദേശിയായ യുവാവ് പിടിയില്‍. ബാലുശ്ശേരി കോക്കല്ലൂര്‍ വടക്കേവീട്ടില്‍ മുഹമ്മദ് ഫിറോസ് (40) ആണ് കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ വെച്ച് പിടിയിലായത്. ഇന്ന് രാത്രി 9.30 ഓടെയാണ് സംഭവം. മൂന്ന് മാസത്തിലധികമായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ഏറെക്കാലമായി ഇയാള്‍ എംഡിഎംഎ വില്‍പ്പന നടത്തിവരുകയാണെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് നിന്നും ലഹരിവസ്തു ശേഖരിച്ച് ബാലുശ്ശേരി, കിനാലൂര്‍ ഭാഗങ്ങളില്‍ വില്പന നടത്തുന്നതാണ് ഇയാളുടെ രീതി.

നാര്‍ക്കോട്ടിക് ഡി.വൈ.എസ്.പി പ്രകാശന്‍ പടന്നയിലിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. മൂന്ന് ഗ്രാമിന് മുകളില്‍ എംഡിഎംഎ ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം. നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഡിവൈഎസ്പിയുടെ ഡാന്‍സാഫ് സ്ക്വാഡിലെ എഎസ്ഐ ഷാജി, എഎസ്ഐ ബിനീഷ്, സിപിഒ ശോഭിത്ത്, സിപിഒ അഖിലേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Post a Comment

Previous Post Next Post