നന്മണ്ട: നന്മണ്ട-12ല്‍ കാര്‍ നിയന്ത്രണംവിട്ട് 10 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കക്കോടി സ്വദേശികളായ രണ്ടുപേരാണ് കാറിലുണ്ടായിരുന്നത്. ഇന്നലെ വൈകീട്ടോടെയായിരുന്നു അപകടം. ബാലുശ്ശേരി ഭാഗത്തു നിന്നും വരുകയായിരുന്ന കാര്‍ മരത്തിലിടിച്ച് എടവനക്കണ്ടി ഇസ്മയിലിന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഡസ്ട്രിയല്‍ കെട്ടിടത്തിന്റെ പില്ലറും ചുമരും തകര്‍ത്ത് തലകീഴായി മറിയുകയായിരുന്നു.