നരിക്കുനി: പന്നിക്കോട്ടൂരിൽ ആൾമറയില്ലാത്ത പൊട്ടക്കിണറ്റിൽ വീണ ആടിനെ നരിക്കുനി അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. പന്നിക്കോട്ടൂർ പൊന്നോടുംചാലിൽ അഹമ്മദ്കുട്ടിയുടെ ആടിനെയാണ് രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
വിവരമറിയിച്ചതിനെത്തുടർന്ന് നരിക്കുനി അഗ്നിരക്ഷാ നിലയം അസി.സ്റ്റേഷൻ ഓഫീസർ എം.സി മനോജിന്റെ നേതൃത്വത്തിൽ സംഘം സ്ഥലത്തെത്തി. ഫയർ ഓഫീസർ പി. അഭീഷ് കിണറ്റിലിറങ്ങി റെസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് ആടിനെ രക്ഷപ്പെടുത്തി. ഓഫീസർമാരായ വി.രാഗിൽ, ഐ.എം സജിത്, എ.കെ ബിപുൽ, സി.പി ബിനീഷ്, ഹോം ഗാർഡുമാരായ എം.പി രത്‌നൻ, തോമസ് ജോൺ എന്നിവർ രക്ഷാദൗത്യത്തിൽ പങ്കെടുത്തു.
Tags:
LOCAL NEWS