Trending

നന്മണ്ട- പടനിലം റോഡിലെ യാത്രാ ദുരിതത്തിന് പരിഹാരമായി


നന്മണ്ട: നന്മണ്ട-പടനിലം പാതക്കിടയിലെ കൂളിപ്പൊയിൽ കണ്ടിയോത്ത് പുറായിൽ റോഡിലെ യാത്രാ ദുരിതത്തിന് പരിഹാരമായി. ഗ്യാസ് ലൈൻ പൈപ്പ് സ്ഥാപിക്കലിന്റെ ഭാഗമായി കുഴിയെടുത്ത ഭാഗത്ത് ടാറിങ് നടത്തി. കുഴിയെടുത്തതിനെ തുടർന്ന് റോഡിന്റെ ഒരുഭാഗം തകർന്നിരുന്നു. ഇതേത്തുടർന്നുണ്ടായ യാത്രാ ദുരിതത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ‘വാർത്താലിങ്ക്’ വാർത്ത നൽകിയിരുന്നു. തുടർന്ന് അധികൃതർ തകർന്ന ഭാഗങ്ങളിൽ ടാറിങ് നടത്തി.

മാസങ്ങൾക്കു മുമ്പാണ് ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കാനായി കുഴിയെടുത്തത്. എന്നാൽ നാളിതുവരെ റോഡ് ഗതാഗത യോഗ്യമാക്കാത്തതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ഉയർന്നിരുന്നു. റോഡിന്റെ ഒരുഭാഗം പൂർണമായി തകർന്ന് കുഴികൾ രൂപപ്പെട്ടതിനെ തുടർന്ന് വാഹനങ്ങൾ കടന്നു പോകുമ്പോൾ പലപ്പോഴും തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നത്.

ഇരുചക്രവാഹന യാത്രികരാണ് ഏറെ പ്രയാസം അനുഭവിച്ചിരുന്നത്. വലിയ വാഹനങ്ങൾ മറുദിശയിൽ നിന്ന് വരുമ്പോൾ സൈഡ് കൊടുക്കാൻ റോഡിൽ നിന്ന് താഴേക്ക് ഇറക്കിയാൽ അപകടം സംഭവിക്കുന്ന സ്ഥിതിയായിരുന്നു.

Post a Comment

Previous Post Next Post