കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. യു.എസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് നിരക്ക് കുറച്ചതിന്റെ പ്രതിഫലനമാണ് ഇന്നത്തെ സ്വർണ നിരക്കിൽ കണ്ടത്. 520 രൂപ കുറഞ്ഞ് ₹56,560 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. സ്വർണം ഗ്രാമിന് 65 രൂപ കുറഞ്ഞ് 7070 രൂപയുമായി. എംസിഎക്സിൽ 24 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് വില ₹75,989 രൂപയാണ്.
ഡിസംബർ ഒന്നിന് ഒരു പവൻ സ്വർണത്തിന്റെ വില ₹57,200 രൂപയായിരുന്നു. രണ്ടാം തിയതി ₹56,720 രൂപയായി ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് താഴ്ന്നു. തുടർന്ന് വില ഉയരുന്നതാണ് കണ്ടത്. ഡിസംബർ 11ന് ₹58,280 രൂപയായി ഉയർന്ന് ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്കും സ്വർണവിലയെത്തി. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്. എട്ടുദിവസത്തിനിടെ 1700ലധികം രൂപയാണ് കുറഞ്ഞത്.
Tags:
KERALA NEWS