Trending

വീട് നിർമാണത്തിനിടെ രണ്ടാം നിലയിൽ നിന്ന് കിണറ്റിലേക്ക് വീണ് തൊഴിലാളി മരിച്ചു

വടകര: നിര്‍മാണത്തിലിരിക്കുന്ന വീടിൻ്റെ രണ്ടാം നിലയിൽ നിന്ന് കിണറ്റിലേക്ക് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. വടകര ചോറോടാണ് അപകടമുണ്ടായത്. വടകര ഇരിങ്ങൽ സ്വദേശി ജയരാജ് (54) ആണ് മരിച്ചത്. ഇന്ന് ഉച്ചടയോടെ വീടിന്‍റെ രണ്ടാം നിലയിലെ ഭിത്തി കെട്ടുന്നതിനിടയിൽ കാല്‍ വഴുതി താഴെയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. 

തട്ട് കെട്ടി അതിന് മുകളിൽ നിന്നുകൊണ്ടായിരുന്നു പുറത്തെ ഭിത്തി തേച്ചുകൊണ്ടിരുന്നത്. ഇതിനിടെയാണ് കാല്‍ വഴുതിയത്. ഭിത്തി തേയ്ക്കുന്നതിന്‍റെ തൊട്ടുതാഴെ തന്നെയായിരുന്നു കിണറുണ്ടായിരുന്നത്. സ്ഥലത്ത് പണിയെടുക്കുകയായിരുന്ന മറ്റു നാലു തൊഴിലാളികള്‍ ഓടിയെത്തി ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വടകര ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി. കിണറ്റിൽ നിന്ന് ജയരാജിനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post