ഹൈദരാബാദ്: തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുന് ഇടക്കാല ജാമ്യം. തെലങ്കാന ഹൈക്കോടതിയാണ് നടന് ജാമ്യം അനുവദിച്ചത്. അല്ലു അർജുനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്ക്കില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
ഒന്നേ മുക്കാൽ മണിക്കൂർ വാദം കേട്ട ശേഷമാണ് കോടതി ജാമ്യം നല്കി ഉത്തരവിട്ടത്. പുഷ്പ 2 റിലീസ് ദിവസത്തെ പ്രത്യേക പ്രദർശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അല്ലുവിനെ ഹൈദരാബാദ് പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. ജൂബിലി ഹിൽസിലെ വീട്ടിലെത്തിയായിരുന്നു അറസ്റ്റ്.
ഇക്കഴിഞ്ഞ ഡിസംബർ നാലിനാണ് ഹൈദരാബാദിലെ സന്ധ്യ തീയേറ്ററിൽ വച്ച് ചിത്രത്തിന്റെ പ്രീമിയർ ഷോ കാണാൻ ഭർത്താവിനും മക്കൾക്കും ഒപ്പമെത്തിയ ഹൈദരാബാദ് ദിൽഷുക്‌നഗർ സ്വദേശിനിയായ രേവതി (39) തിക്കിലും തിരക്കിലും പെട്ട് കുഴഞ്ഞുവീണ് മരിച്ചത്.
Tags:
ENTERTAINMENT