Trending

സഹോദരനുകൂടെ ബൈക്കിൽ സഞ്ചരിച്ച യുവതി ലോറിയിടിച്ച് മരിച്ചു


കോഴിക്കോട്: കോഴിക്കോട് ലോറി ബൈക്കിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം. മാത്തറ സ്വദേശി അൻസില (20) ആണ് മരിച്ചത്. ബൈക്കിൽ സഹോദരന് കൂടെ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. അൻസിലയുടെ സഹോദരൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കോഴിക്കോട് പന്തീരാങ്കാവ് കൈമ്പാലത്ത് വൈകിട്ടോടെയാണ് അപകടമുണ്ടായത്. 

ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ലോറിയ്ക്ക് മുമ്പിൽ വേഗത കുറച്ചുകൊണ്ട് കാര്‍ മുന്നോട്ട് നീങ്ങുന്നതിനിടയിൽ ലോറിയുടെ പിന്നിൽ വരുകയായിരുന്ന ബൈക്ക് ലോറിയെ മറികടക്കാൻ ശ്രമിച്ചു. ഇതിനിടയിൽ മുന്നിലെ കാറിനെ മറികടക്കുന്നതിനായി ലോറി ഡ്രൈവറും വലത്തോട്ട് വാഹനം വെട്ടിച്ചതോടെ ബൈക്കിൽ തട്ടുകയായിരന്നു. 

ഇതോടെ ബൈക്കിന്‍റെ പിന്‍സീറ്റിലുണ്ടായിരുന്ന അന്‍സില റോഡിൽ വീണു. തുടര്‍ന്ന് ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. അന്‍സിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post