ഉള്ളിയേരി: സഹോദരിക്ക് പിന്നാലെ സഹോദരനും മരിച്ചു. നന്മണ്ട പുതിയോട്ടിൽ മാധവൻ നായരുടെ ഭാര്യ രാധാമ്മ വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെ കുഴഞ്ഞു വീണു മരണപ്പെട്ടതിൻ്റെ പിന്നാലെ സഹോദരൻ ഉള്ളിയേരി ചെട്ട്യാൻകണ്ടി ദാമോധരൻ നായർ (73) ആണ് മരണപ്പെട്ടത്.
ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു മരണം. അവിവാഹിതനാണ്. പരേതനായ കുഞ്ഞിക്കണ്ണൻ നായരുടെയും മാധവി അമ്മയുടെയും മക്കളാണ് മരണപ്പെട്ടത്. സഹോദരങ്ങൾ: കൃഷ്ണൻ നായർ, പരേതനായ ഗോപാലൻ നായർ, നാരായണൻ നായർ, ഭാസ്കരൻ, അശോകൻ. ശവസംസ്കാരം ഉള്ളിയേരി പ്രശാന്തി ഗാർഡൻസ് സ്മശാനത്തിൽ.