Trending

‘വിധിയെ തോൽപ്പിച്ച്; മണ്ണിനോട് മല്ലിട്ട് ഹരിദാസൻ നേടിയത് മിന്നും വിജയം

നന്മണ്ട: അഞ്ചാം വയസിൽ പോളിയോ ബാധിച്ച ഹരിദാസന് കൃഷി തപസ്യയാണ്’. ചെറുപ്പത്തിൽ വലത് കാലിന് പോളിയോ ബാധിച്ചുവെങ്കിലും വിധിയുടെ മുന്നിൽ തോൽക്കാൻ ഹരിദാസൻ തയ്യാറായില്ല. ആലിൻ ചുവട് വേവറ മലയിൽ ഹരിദാസൻ (63) ആണ് പോളിയോ വരുത്തിയ ശാരീരിക വെല്ലുവിളിയെ അതിജീവിച്ച് കൃഷിയിൽ വിജയഗാഥ രചിച്ച് മുന്നേറുന്നത്. അഞ്ചാം വയസിൽ തന്നെ ബാധിച്ച വൈകല്യം തനിക്ക് ജീവിതം മുറികൾക്കുള്ളിൽ തളച്ചിടാനുള്ളതല്ല എന്ന ഉറച്ച വിശ്വാസമായിരുന്നു കാർഷിക സംസ്കൃതിയുടെ കാവലാളായി മാറാൻ ഹരിദാസനെ പ്രേരിപ്പിച്ചത്.

ചെറുപ്പത്തിൽ തന്നെ കുടിയേറ്റ മേഖലയായ തലയാട് എത്തി നന്മണ്ടക്കാരുടെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റ് ജീവനക്കാരനായി. കുടിയേറി വന്ന കർഷകരിൽ നിന്നും കൃഷിയുടെ ബാലപാഠം മനസ്സിലാക്കി. കാടുകൾ വെട്ടി തെളിച്ച് അവിടെ കപ്പ, വാഴ,ഇഞ്ചി ഇവയെല്ലാം കൃഷി ചെയ്തു. രണ്ടര പതിറ്റാണ്ട് മലയോര മേഖലയിൽ കാർഷിക സംസ്കൃതിയുടെസൈറൺ മുഴക്കി. ഭിന്നശേഷിക്കാരനായിട്ടും മണ്ണിനോട് മല്ലിടുന്ന ഹരിദാസന്റെ പ്രവൃത്തി കണ്ട് കുടിയേറ്റ കർഷകർ പോലും മൂക്കത്ത് വിരൽ വെച്ച കാര്യം ഹരിദാസൻ ഈ വാർദ്ധക്യത്തിൽ വീട്ടിലിരുന്ന് ഓർക്കുന്നു. 

നന്മണ്ട സ്വദേശിയായ കൊല്ലങ്കണ്ടി അച്യുതന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റ് തൊഴിലാളിയായ ഹരിദാസൻ. ബാലുശേരിയിലെ ഭാരതി ബാലന്റെ തലയാട്ടുള്ള സ്ഥലവും കൃഷിക്കായി ഉപയോഗിച്ചിരുന്നു. 16 വർഷം മുമ്പ് പിതാവിന്റെ മരണത്തോടെ സ്വദേശമായ നന്മണ്ടയിലേക്ക് തിരിച്ചെത്തി. വീട്ടു പറമ്പിൽ ഇഞ്ചി, മഞ്ഞൾ, കപ്പ എന്നിവയെല്ലാം കൃഷി ചെയ്യുന്നു. കൃഷിയിടത്തിലെ സന്ദർശനത്തിനു ശേഷം തൊട്ടടുത്ത ഫർണീച്ചർ കടയിൽ സഹായിക്കാനും പോകുന്നു

Post a Comment

Previous Post Next Post