Trending

മലപ്പുറത്ത് പ്ലസ്ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി


മലപ്പുറം: മലപ്പുറത്ത് പ്ലസ്ടു വിദ്യാർഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മമ്പാട് സ്വദേശിനി ഫാത്തിമ ഫിദ (18) യെയാണ് തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം. ഉടനെ നിലമ്പൂർ ഗവ.ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. ഫാത്തിമ ഫിദ മമ്പാട് എംഇഎസ് സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്.

Post a Comment

Previous Post Next Post