തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന അനർഹരിൽ നിന്നും തുക തിരിച്ച് പിടിക്കാൻ നടപടിയുമായി സംസ്ഥാന സർക്കാർ. വ്യാജരേഖകൾ ചമച്ച് ലിസ്റ്റിൽ കടന്നുകൂടി പെൻഷൻ കൈപ്പറ്റിയവരിൽ നിന്നും പെൻഷൻ റദ്ദാക്കി, കൈപ്പറ്റിയ തുക 18 ശതമാനം പിഴപ്പലിശയോടെ തിരികെപ്പിടിക്കും.
ഇവർക്ക് ഭാവിയിൽ യാതൊരുവിധ പെൻഷനും അർഹതയുണ്ടാവില്ല. പെൻഷൻ പട്ടികയിൽ കടന്നുകൂടിയ അനർഹരുടെ സർട്ടിഫിക്കറ്റ് പരിശോധന, അന്വേഷണങ്ങൾ നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും തീരുമാനിച്ച് ധനകാര്യ വകുപ്പ് ഉത്തരവിറക്കി.
സംസ്ഥാന സര്‍ക്കാരിന്‍റെ ക്ഷേമ പെന്‍ഷന്‍ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള 1,458 പേര്‍ അനധികൃതമായി കൈപ്പറ്റുന്നതായി നേരത്തെ ധനവകുപ്പ് കണ്ടെത്തിയിരുന്നു. ഓരോ വകുപ്പുകൾ തിരിച്ചുള്ള പരിശോധനയ്ക്ക് ശേഷമാണ് നടപടിക്ക് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.
Tags:
KERALA NEWS