കൊയിലാണ്ടി: കൊയിലാണ്ടി– താമരശ്ശേരി സംസ്ഥാനപാതയിൽ ബസ്സും പിക്കപ്പ് വാനും കുട്ടിയിടിച്ചുള്ള അപകടത്തില്‍ പതിനേഴ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ പരിക്ക് സാരമാണ്. രമേശന്‍, ഷീല, നൗഷാദ്, പ്രേംരാജ്, നിത, സ്‌നേഹ, ഷിജു, നുംസീറ, സിന്ധു, നൗഷിദ, അനുശ്രീ, അനുപമ, സുബൈദ, കറുപ്പന്‍, പെരിയസ്വാമി, അലോജ്, മനോജന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് സാരമായി പരിക്കേറ്റവരെ വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി.
ഇന്ന് രാവിലെ 8.30തോടെ കൊയിലാണ്ടി കോമത്തുകരയിലാണ് അപകടം നടന്നത്. ബസ് വലതു വശത്തെ റോഡിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പിക്കപ്പ് വാനിൽ ഇടിച്ച് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗത തടസം അനുഭവപ്പെട്ടു. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
Tags:
KOZHIKODE