മലപ്പുറം: എടപ്പാളിൽ ടോർച്ച് പൊട്ടിത്തെറിച്ച് വീടിനു തീ പിടിച്ചു. നടക്കാവ് കാലടി റോഡിലെ വലിയ പീടിയേക്കൽ ഫാരിസിൻ്റെ വീട്ടിലെ കിടപ്പുമുറിയിൽ ചാർജിലിട്ട ടോർച്ചാണ് പൊട്ടിത്തെറിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. അപകട സമയത്ത് വീട്ടുകാരെല്ലാം പുറത്തായതിനാൽ വലിയ അപകടം ഒഴിവായി.
നാട്ടുകാരും പിന്നീട് പൊന്നാനിയിൽ നിന്നും എത്തിയ അഗ്നിശമന സേനയും ചേര്‍ന്നാണ് തീയണച്ചത്. കിടപ്പുമുറിയിലുണ്ടായിരുന്ന മുഴുവൻ സാമഗ്രികളും കത്തിനശിച്ചു. മൂന്നര ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍.
Tags:
KERALA NEWS