കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലത്ത് ടാങ്കർ ലോറി ബൈക്കിലിടിച്ച് യുവാവിന് പരിക്ക്. കൊല്ലത്തെ വില്ലേജ് ഓഫീസിന് സമീപം രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം. യുവാവിന്റെ കാലിലൂടെ ലോറി കയറിയിറങ്ങി. കൊല്ലം ഭാഗത്തു നിന്നും കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരുകയായിരുന്ന ബൈക്കിൽ കണ്ണൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ടാങ്കർ ലോറി ഇടിക്കുകയായിരുന്നു.
കാലിന് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ യുവാവിനെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അപകടം നടന്നയുടെനെ ലോറി ഡ്രൈവർ ഇറങ്ങി ഓടി. പ്രദേശത്ത് ഏറെ നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.