താമരശ്ശേരി: ഒറ്റ അക്ക നമ്പർ ലോട്ടറി മാഫിയ സംഘത്തിന്റെ ഭീഷണിയെ തുടർന്ന് ലോട്ടറിക്കട ജീവനക്കാരനായ യുവാവ് ജീവനൊടുക്കിയ നിലയിൽ. ഗുഡ്സ് ഓട്ടോ ഡ്രൈവറായ താമരശ്ശേരി കെടവൂർ ചന്ദ്രൻ്റെ മകൻ അനന്തു കൃഷ്ണ (20) ആണ് ഇന്നലെ ജീവനൊടുക്കിയത്.
ലോട്ടറിക്കട ജീവനക്കാരനായ അനന്തുവും, ഒറ്റ അക്ക എഴുത്ത് ലോട്ടറി മാഫിയയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും, ബാധ്യത തീർക്കാത്തതിനെ തുടർന്ന് നിരന്തരം ഭീഷണി നേരിട്ടിരുന്നതായും അനന്തു കൂട്ടുകാരോട് പറഞ്ഞിരുന്നു. ആത്മഹത്യയല്ലാതെ തൻ്റെ മുന്നിൽ മറ്റു വഴികൾ ഇല്ലെന്ന് പറഞ്ഞിരുന്നതായും സുഹൃത്തുക്കൾ വ്യക്തമാക്കി. തുടര്‍ച്ചയായുള്ള ഭീഷണി കാരണം ഇയാള്‍ക്ക് കുറച്ചു ദിവസം മുമ്പ് നാടുവിട്ട് പോവേണ്ടി വന്നിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ.
അനന്തു കൃഷ്ണയുടെ ഫോണും കണ്ടെത്താനായിട്ടില്ല. കുടുംബം നല്കിയ പരാതിയില്‍ താമരശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു. താമരശ്ശേരി ഭാഗത്ത് സമാന്തര ലോട്ടറി മാഫിയ തഴച്ചു വളരുകയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന നിരവധി പേരാണ് തട്ടിപ്പിന് ഇരകളാകുന്നത്.