താമരശ്ശേരി: നരിക്കുനിയിലെ മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ കള്ളനോട്ട് നൽകിയ സംഭവത്തിൽ പിടിയിലായി ജാമ്യത്തിലിറങ്ങിയ അധ്യാപകൻ വീണ്ടും കള്ളനോട്ടുമായി പിടിയിൽ. ഒരു മാസം മുമ്പ് ജാമ്യത്തിലിറങ്ങിയ ഈങ്ങാപ്പുഴ കുഞ്ഞുകുളം സ്വദേശി ഹിഷാം (36) ആണ് പതിനേഴ് ലക്ഷത്തി മുപ്പെത്തട്ടായിരം രൂപയുടെ കള്ളനോട്ടുമായി വീണ്ടും പിടിയിലായത്.
ഇന്ന് പുലർച്ചെ പുതുപ്പാടി മലപുറത്തുള്ള വീട്ടിൽ വെച്ചാണ് കോഴിക്കോട് റൂറൽ എസ്പിയുടെ കീഴിലുള്ള സംഘം പിടികൂടിയത്. വയനാട് ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനക്കിടെ എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
Tags:
LOCAL NEWS