Trending

ചേളന്നുരിലെ മണ്ണ് ഖനനത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ


ചേളന്നൂർ: പൊയിക്കാവ് കുന്നിലെ മണ്ണ് ഖനനത്തിനെതിരെ ജനകിയ സമിതിയുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധം. ഒരു നാടിനെ തന്നെ ഇല്ലാതാക്കും വിധം കഴിഞ്ഞ 6 മാസക്കാലമായി രാവും പകലും മണ്ണെടുക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. മണ്ണെടുക്കാൻ ജിയോളജി വകുപ്പിൻ്റെ അനുമതിയുണ്ടെന്നാണ് സ്ഥലം ഉടമയുടെ വാദം. ദിവസേനയെന്നോണം നിരവധി ലോറികൾ മണ്ണെടുത്തു പോകാൻ തുടങ്ങിയതോടെ നാട്ടിലെ റോഡും തകർന്നു. മണ്ണെടുപ്പ് തടഞ്ഞതോടെ സമരവുമായി എത്തിയവർക്ക് നേരെ സ്ഥലം ഉടമ പരാതി നൽകി. ഇതിൽ പോലീസ് കേസെടുത്തിട്ടുണ്ട്. വ്യാജ പരാതി നൽകി മണ്ണെടുപ്പ് തുടരാനാണ് ഉടമയുടെ ശ്രമമെന്ന് നാട്ടുകാരുടെ ആരോപണം. 

സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നൂറുകണക്കിന് ആളുകളാണ് പ്രതിഷേധിക്കുന്നത്. അവർക്ക് പിന്തുണയുമായി ചേളന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി. പി. നൗഷീറിൻ്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയും രംഗത്തുണ്ട്. കലക്ടർ അടക്കമുള്ള അധികാര കേന്ദ്രങ്ങളിലേക്ക് പരാതി കൊടുത്തിട്ടുണ്ടെന്നും പ്രസിഡൻ്റ് പറഞ്ഞു. ജനകീയ സമിതിയുടെ പ്രതിഷേധത്തെ തുടർന്ന് മണ്ണെടുപ്പ് താൽക്കാലികമായി നിർത്തി വെച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post