Trending

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ചേളന്നൂർ സ്വദേശിനിയിൽ നിന്നും ലക്ഷങ്ങൾ തട്ടി; പ്രതി പിടിയിൽ


വെള്ളിമാട്കുന്ന്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് പൊലീസ് പിടിയില്‍. യു.കെയില്‍ മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റീവ് ജോലി ശരിയാക്കി നല്‍കാമെന്നു പറഞ്ഞ് ചേളന്നൂർ സ്വദേശിനി പുനത്തില്‍ വീട്ടില്‍ മേഘ പി. മനോഹരനിൽ നിന്നും ആറു ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഈരാറ്റുപേട്ട മരങ്ങാട്ട് വീട്ടില്‍ ജോയല്‍ ജോണിനെ ചേവായൂർ പൊലീസ് പിടികൂടിയത്.

എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ പരാതിക്കാരിക്ക് വിദേശത്ത് മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റീവ് ജോലി വാങ്ങിതരാമെന്ന് പറഞ്ഞ് മൂന്നു തവണകളായി ആറു ലക്ഷം വാങ്ങുകകയായിരുന്നു. പ്രതിക്കെതിരെ എറണാകുളം ടൗണ്‍, നോർത്ത് പൊലീസ് സ്റ്റേഷനുകളിലുള്‍പ്പെടെ പല സ്റ്റേഷനുകളിലും പരാതി നിലവിലുണ്ട്. ചേവായൂർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സജീവന്റ നിർദ്ദേശപ്രകാരം എസ്.ഐ ശരത്ബാബു, എ.എസ്.ഐ സജിത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post