Trending

പേരാമ്പ്ര ബൈപ്പാസിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്


പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസില്‍ നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്നും താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ 5 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് പേരാമ്പ്ര ഇഎംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടമേരി സ്വദേശികളായ റജ്ന (35), ഇവാന്‍ അബ്ദുള്ള (2), റസീന (40), അഫ്‌സല്‍ (36), ജമാല്‍ (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും കടമേരി ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍ അശ്വിനി ആയുര്‍വേദ ഹോസ്പിറ്റലിന് സമീപം മുറിച്ചാണ്ടിതാഴെ വെച്ച് നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ ഗാര്‍ഡ് സ്റ്റോണും ഇടിച്ചു തെറിപ്പിച്ച് തൊട്ടടുത്ത പറമ്പിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

Post a Comment

Previous Post Next Post