താമരശ്ശേരി: കൂടത്തായിൽ ദളിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൂടത്തായി ആറ്റിൽക്കര അമൽ ബെന്നി (26) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അമ്പലകുന്ന് ചന്ദ്രൻ്റെ മകൾ സഞ്ജന കൃഷ്ണ (23)യെ അമൽ ബെന്നി ഭീക്ഷണിപ്പെടുത്തിയതിനെ തുടർന്നുള്ള ഭയം കാരണമാണ് ആത്മഹത്യ ചെയ്തതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ടുള്ള ഡിജിറ്റൽ തെളിവുകളടക്കം പോലീസ് ശേഖരിച്ചിരുന്നു.
എം.എ സൈക്കോളജി കഴിഞ്ഞ് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ച യുവതിയെ കഴിഞ്ഞ മാസമായിരുന്നു തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. പ്രതിയായ യുവാവ് വിവാഹ അഭ്യർത്ഥന നടത്തുകയും യുവതി അത് നിരസിക്കുകയും ചെയ്തു. തുടർന്ന് യുവതിയെയും കുടുംബത്തേയും യുവാവ് കൊല്ലുമൊന്ന് ഭീക്ഷണിപ്പെടുത്തുകയായിരുന്നു. കോടഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ താമരശ്ശേരി ഡിവൈഎസ്പി പ്രമോദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags:
LOCAL NEWS