ബാലുശ്ശേരി: ബാലുശ്ശേരിയില്‍ സദാചാര ഗുണ്ടായിസം. സ്‌കൂള്‍ വിദ്യാർത്ഥിനിയെയും ബന്ധുവിനെയും നാട്ടുകാര്‍ മര്‍ദ്ദിച്ചു. ബാലുശ്ശേരി കോക്കല്ലൂര്‍ സ്‌കൂളിലെ പത്താം ക്ലാസ്സുകാരിയും കസിൻ സഹോദരനും സംസാരിച്ച് നില്‍ക്കുന്നതിനിടെയാണ് ആക്രമണം. ഒരുമിച്ച് സംസാരിച്ച് നില്‍ക്കുന്നത് ചോദ്യം ചെയ്ത് മര്‍ദ്ദിക്കുകയായിരുന്നു.
ഇന്നലെ വൈകിട്ട് സ്കൂൾ വിട്ട ശേഷമായിരുന്നു സംഭവം. സ്‌കൂളിലെ മുന്‍ പിടിഎ പ്രസിഡന്റും സുഹൃത്തുകളും ചേര്‍ന്നാണ് ക്രൂരമായി മര്‍ദ്ദിച്ചത്. മർദ്ദനമേറ്റ പെൺകുട്ടിയും ബന്ധുവും ആശുപത്രിയിൽ ചികിത്സ തേടി. വിദ്യാർത്ഥിനിയും കുടുംബവും പിന്നീട് ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് പെൺകുട്ടിയുടെ വിശദ മൊഴി രേഖപ്പെടുത്തി.