Trending

കളിക്കുന്നതിനിടെ കനാലിൽ വിണ് രണ്ടര വയസ്സുകാരാൻ മരിച്ചു


കല്‍പ്പറ്റ: പനമരം പരക്കുനിയില്‍ രണ്ടര വയസ്സുകാരന്‍ കനാലില്‍ വീണു മരിച്ചു. മഞ്ചേരി ഷംനാജ്-ഷബാന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹയാന്‍ ആണ് മരിച്ചത്. വീടിനു സമീപത്ത് കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കനാലില്‍ വീഴുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട ഹയാനെ വീടിനു സമീപത്ത് നിന്നും 50 മീറ്ററോളം ദൂരെ നിന്നാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ വീട്ടുകാരും പ്രദേശവാസികളും ചേര്‍ന്ന് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Post a Comment

Previous Post Next Post