ഉള്ളിയേരി: ഉള്ളിയേരി ടൗണിൽ തെരുവുനായ ആക്രമണം. ആക്രമണത്തിൽ ഉള്ളിയേരി സ്വദേശികളായ അഞ്ചുപേർക്ക് പരിക്കേറ്റു. ഷിജു, ബാബു, സുജീഷ്, പുരുഷോത്തമൻ, കോമത്ത്കര ആഷ്‌ലി എന്നിവർക്കാണ് കടിയേറ്റത്. ഇന്ന് രാത്രി 7 മണിയോടെ ഉള്ളിയേരി ടൗണിൽ തെരുവുനായ ആളുകളുടെ പിറകെ ഓടി കടിക്കുകയായിരുന്നു.
തലയ്ക്ക് കടിയേറ്റ സുജീഷ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റു നാലുപേർ കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിലും ചികിത്സ തേടി. ഉള്ളിയേരിയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ഗ്രാമപഞ്ചായത്ത് സ്വീകരിക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.
Tags:
LOCAL NEWS