ന്യൂഡൽഹി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വര്‍ധിപ്പിച്ചു. സിലിണ്ടര്‍ ഒന്നിന് 48 രൂപയാണ് വര്‍ധിപ്പിച്ചത്. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ ഇത്തവണയും മാറ്റമില്ല. ഇതോടെ കൊച്ചിയില്‍ വാണിജ്യ വില സിലിണ്ടറിന് 1749 രൂപയായി. നിലവില്‍ കേരളത്തില്‍ 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറിന് 812 രൂപയാണ് വില. 2024 മാര്‍ച്ച് മുതല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വില മാറ്റമില്ലാതെ തുടരുകയാണ്.
ജൂലൈ ഒന്നിന് വാണിജ്യ സിലിണ്ടര്‍ ഒന്നിന് 30 രൂപ കുറച്ചിരുന്നു. ഓഗസ്റ്റില്‍ 8.50 രൂപ കൂട്ടി. ഇതിന് പിന്നാലെ സെപ്റ്റംബറിലും 39 രൂപ വര്‍ധിപ്പിച്ചു. ഇതോടെ ഡല്‍ഹിയില്‍ 19 കിലോ ഗ്രാം വരുന്ന പാചക വാതക സിലിണ്ടര്‍ ഒന്നിന് 1691.50 എന്ന നിലയിൽ തുടരുകയായിരുന്നു. സെപ്റ്റംബറിലും വാണിജ്യ സിലിണ്ടറുകള്‍ക്ക് വില വര്‍ധിപ്പിച്ചപ്പോൾ ഗാര്‍ഹിക സിലിണ്ടറുകളുടെ വില പുതുക്കിയിരുന്നില്ല.