കോഴിക്കോട്: പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കണമെന്ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ ചേർന്ന പങ്കാളിത്ത പെൻഷനിൽ ഉൾപ്പെട്ട സർക്കാർ ജീവനക്കാരുടെ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യയിലെ അഞ്ചോളം സംസ്ഥാനങ്ങൾ പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷനിലേക്ക് മാറിയിട്ടുണ്ട്. ഈ തരത്തിൽ കേരളത്തിലും പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സർക്കാർ ജീവനക്കാരോട് അനുകൂലമായ തീരുമാനമെടുക്കണമെന്ന് സർക്കാറിനോട് സംഘടന ആവശ്യപ്പെട്ടു.
കൺവെൻഷനിൽ കോഴിക്കോട് ജില്ലയിലെ വിവിധ ഓഫീസുകളിലുള്ള പങ്കാളിത്ത പെൻഷൻ ജീവനക്കാർ പങ്കെടുത്തു. പങ്കാളിത്ത പെൻഷൻ ട്രെയിനിങ് വിഭാഗം അംഗം പൊന്നുമണി കെ.കെയുടെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ സംസ്ഥാന ജോയിൻ സെക്രട്ടറി വിജേഷ് ചെടിച്ചേരി ഉദ്ഘാടനം ചെയ്തു. സർക്കാർ ജീവനക്കാരെ രണ്ടു തട്ടിലാക്കിയ ഈ നടപടി വളരെ പെട്ടെന്ന് തന്നെ പിൻവലിച്ച് ജീവനക്കാർക്ക് നീതി നൽകണമെന്ന് ഉദ്ഘാടകൻ ആവശ്യപ്പെട്ടു.
കൺവെൻഷനിൽ ജില്ലാ സെക്രട്ടറി പ്രജിത് കുമാർ സ്വാഗതവും അഫ്സൽ നന്ദിയും രേഖപ്പെടുത്തി. പുതിയ ഭാരവാഹികൾ ജില്ലാ പ്രസിഡന്റ് ബിജീഷ് പി.കെ, സെക്രട്ടറി നൗഷാദ്, ട്രഷറർ നീരജ ഗോപാൽ, വൈസ് പ്രസിഡണ്ടുമാർ പ്രജിത് കുമാർ, അബ്ദുൾ ലത്തീഫ് ജോയിൻ സെക്രട്ടറിമാർ ഗീത, അഫ്സൽ എന്നിവരെ തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് റഹീസ് പി.കെ, ഐശ്വര്യ, പ്രദീപ്കുമാർ, അബ്ദുൽ ജലീൽ, ഇന്ദിര, അജ്മൽ റഹ്മാൻ എന്നിവരെ തിരഞ്ഞെടുത്തു.