Trending

മലമൂത്ര വിസർജനം നടത്തിയതിന് അങ്കണവാടിയിലെ കുട്ടിയെ അധ്യാപിക മർദ്ദിച്ചു; സസ്പെൻഷൻ.


കൊയിലാണ്ടി: മലമൂത്ര വിസർജനം നടത്തിയതിന് കുട്ടിയെ അങ്കണവാടിയിലെ അധ്യാപിക മർദ്ദിച്ചു. കൊയിലാണ്ടി പുതുക്കുടി അങ്കണവാടി അധ്യാപിക രേഷ്മയ്ക്കെതിരെയാണ് കുട്ടിയുടെ ബന്ധുക്കൾ പോലീസിലും ചൈൽഡ് ലൈനിലും പരാതി നൽകിയത്.

പരാതിക്ക് പിന്നാലെ ഐസിഡിഎസ് രേഷ്മയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. വ്യാഴാഴ്ച അങ്കണവാടിയിൽ വെച്ച് കുട്ടി മലമൂത്രവിസർജനം നടത്തിയതിനെ തുടർന്ന് അധ്യാപിക കുട്ടിയെ മർദ്ദിച്ചതെന്നാണ് വീട്ടുകാർ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

വൈകീട്ട് കുട്ടിയെ കുളിപ്പിക്കുന്ന സമയത്ത് കാലിൽ പാടുകൾ കണ്ട് അന്വേഷിച്ചപ്പോഴാണ് മർദ്ദനവിവരം അറിയുന്നത്. തുടർന്ന് കുട്ടിയെ കൊയിലാണ്ടിയിലെ ആശുപത്രിയിൽ കൊണ്ടുചെന്നപ്പോൾ ഡോക്ടർമാർ രക്ഷിതാക്കളോട് പരാതി നൽകാൻ നിർദ്ദേശിക്കുകയായിരുന്നു.

Post a Comment

Previous Post Next Post