Trending

താമരശ്ശേരി സൗത്ത് മലോറം കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു അപകടം.


താമരശ്ശേരി: ദേശീയപാതയിൽ താമരശ്ശേരി സൗത്ത് മലോറം നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു അപകടം. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. കാർ നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിലേക്ക് ഇടിച്ചുകയറി പോസ്റ്റ് പൂർണ്ണമായും കാറിന്റെ മുൻഭാഗവും തകർന്നു. 

പുലർച്ചെയായതിനാൽ റോഡിൽ തിരക്കില്ലാതിരുന്നതും, വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതും വൻ ദുരന്തം ഒഴിവാക്കി. കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. 

Post a Comment

Previous Post Next Post