Trending

കൊടുവള്ളിയിൽ അപകടത്തിൽപ്പെട്ട കാറിൽ എംഡിഎംഎ; കാക്കൂർ സ്വദേശിയായ യുവാവ് പിടിയിൽ.


കൊടുവള്ളി: എംഡിഎംഎ ഉപയോഗിച്ച് യുവാവ് ഓടിച്ച വാഹനം നിർത്തിയിട്ട കാറിലിടിച്ച് അപകടം. വെള്ളിയാഴ്ച വൈകീട്ട് മുന്നോടെ കൊടുവള്ളി നെല്ലാങ്കണ്ടിയിലാണ് സംഭവം. കാക്കൂർ പുന്നൂർ ചെറുപാലം കണ്ടോത്ത്പാറ മലയിൽതൊടുകയിൽ മുഹമ്മദ് ഷഫാൻ (36) ആണ് അപകടത്തിൽപ്പെട്ടത്.

കൊടുവള്ളിയിൽ നിന്ന് താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന മുഹമ്മദ് ഷഫാൻ ഓടിച്ച മരുതി സ്വിഫ്റ്റ് കാർ നെല്ലാങ്കണ്ടി അങ്ങാടിയിൽ നിർത്തിയിട്ട കാറിൽ ഇടിക്കുകയായിരുന്നു. ഓടികൂടിയ നാട്ടുകാർ കണ്ടത് യുവാവ് അബോധാവസ്ഥയിൽ കിടക്കുന്നതാണ്. രക്ഷാപ്രവർത്തനത്തിന് കാറിനുള്ളിൽ കയറിയപ്പോൾ കാറിന്റെ ഡാഷ് ബോർഡിൽ എംഡിഎംഎയുടെ കവർ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് കൊടുവള്ളി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പോലീസ് മുഹമ്മദ് ഷഫാനെ കസ്റ്റഡിയിലെടുത്തു. ബാലുശ്ശേരി, കോഴിക്കോട് ടൗൺ, എലത്തൂർ പോലീസ് സ്റ്റേഷനുകളിൽ നിലവിൽ ഇയാൾക്കെതിരെ എംഡിഎംഎ കേസ് നിലവിലുളളതായി പോലീസ് പറഞ്ഞു. നിർത്തിയിട്ട കാറിലുണ്ടായിരുന്ന ആവിലോറ സ്വദേശി സിനാൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Post a Comment

Previous Post Next Post