തിരുവനന്തപുരം: സംസ്ഥാന സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമനിധി പെന്‍ഷനും വാങ്ങുന്നവര്‍ക്ക് വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ള സമയം നീട്ടി. ഈ നവംബർ 30 വരെയാണ് നീട്ടിയത്. നേരത്തെ ഒക്ടോബര്‍ 30 വരെയാണ് സമയം അനുവദിച്ചിരുന്നത്.
ഇനിയും ഒരുപാട് പേർ മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ളതിനാലാണ് സമയ പരിധി നീട്ടിയത്. മസ്റ്റർ ചെയ്യാത്തവര്‍ക്ക് ഈ മാസത്തെ പെന്‍ഷന്‍ മുടങ്ങില്ല. എന്നാല്‍ നവംബർ 30നകം മസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ഡിസംബര്‍ മുതല്‍ പെന്‍ഷന്‍ ലഭിക്കില്ല.