Trending

താമരശ്ശേരി കൂടത്തായി കെഎസ്ആർടിസി ബസ്സും ട്രാക്ടറും കൂട്ടിയിടിച്ച് ആറു പേർക്ക് പരിക്ക്.


താമരശ്ശേരി: താമരശ്ശേരിയിൽ കെഎസ്ആർടിസി ബസ്സും ട്രാക്ടറും കൂട്ടിയിടിച്ച് ആറു പേർക്ക് പരിക്ക്. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഇന്ന് രാത്രിയോടെ കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ കൂടത്തായ് ചുടല മുക്കിലായിരുന്നു അപകടം. 

സുൽത്താൻ ബത്തേരിയിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സും എതിർദിശയിൽ നിന്നും വന്ന ട്രാക്ടറുമാണ് കൂട്ടിയിടിച്ചത്. ട്രാക്ടറിൽ ഇടിച്ച് വൈദ്യുതി തൂൺ തകർത്ത ബസ്സ് കടമുറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രാക്ടർ രണ്ടായി പിളർന്നു.

ഉടൻതന്നെ പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഗുരുതരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

Post a Comment

Previous Post Next Post