Trending

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ താത്കാലിക നിയമനം.


താമരശ്ശേരി: താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ്‌ നഴ്‌സ്‌ (2), ഓപ്പറേഷൻ തീയേറ്റർ ടെക്‌നീഷ്യൻ (1), ഇസിജി ടെക്‌നിഷ്യൻ (1), ഡാറ്റ എൻട്രി ഓപ്പറേറ്റർ (3), ഇ-ഹെൽത്ത് ടെക്‌നീഷ്യൻ കം ഡാറ്റാ മാനേജർ (1), ലാബ് ടെക്‌നീഷ്യൻ (1), ഫാർമസിസ്റ്റ് (1), ഫിസിയോ തെറാപ്പിസ്റ്റ് (1), സെക്യൂരിറ്റി- എക്സ് -സർവീസ് (1) എന്നീ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. 2026 ജൂലൈ 15ന് നടത്തിയ അഭിമുഖത്തിന്റെ റാങ്ക് ലിസ്റ്റ് ചില സാങ്കേതിക കാരണങ്ങളാൽ പ്രസിദ്ധീകരിക്കാൻ കഴിയാതെ വന്നതിനാലാണ് പുതിയ അപേക്ഷ ക്ഷണിക്കുന്നത്. പ്രസ്തുത അഭിമുഖത്തിൽ പങ്കെടുത്തവർക്കും വീണ്ടും പങ്കെടുക്കാം.

സ്റ്റാഫ്‌ നഴ്‌സ്‌, ഓപ്പറേഷൻ തിയേറ്റർ ടെക്‌നീഷ്യൻ, ഇസിജി ടെക്‌നിഷ്യൻ, ലാബ് ടെക്‌നീഷ്യൻ, ഫാർമസിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് എന്നീ തസ്തികകളിലേക്കുള്ള നിയമനത്തിനായി 2026 നവംബർ 11നും ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഇ-ഹെൽത്ത് ടെക്‌നീഷ്യൻ കം ഡാറ്റാ മാനേജർ, സെക്യൂരിറ്റി (Ex-servicemen Only) എന്നീ തസ്തികകളിലേക്ക് നവംബർ 13നും അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും അപേക്ഷയും സഹിതം അതാത് ദിവസങ്ങളിൽ രാവിലെ പത്തരയ്ക്ക് ആശുപത്രി ഓഫീസിൽ ഹാജരാവണം. ഫോൺ: 0495 2222830

തസ്തികയും യോഗ്യതയും. 

 1. സ്റ്റാഫ്‌ നഴ്‌സ്‌ -യോഗ്യത ( ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌ വൈഫറി / ബി എസ് സി നഴ്സിംഗ്, കേരള നഴ്സിംഗ് കൗൺസിൽ രെജിസ്ട്രേഷൻ )

2 . ഓപ്പറേഷൻ തീയേറ്റർ ടെക്നീഷ്യൻ -യോഗ്യത (പ്ലസ്ടു യോഗ്യത കൂടാതെ കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനോടുകൂടിയ ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ & അനസ്തേഷ്യ ടെക്നോളജിയിൽ യോഗ്യത ഉള്ളവരായിരിക്കണം.

3 . ഇസിജി ടെക്‌നിഷ്യൻ - കേരള പാരാമെഡിക്കൽ മെഡിക്കൽ രജിസ്ട്രേഷനോട് കൂടെയുള്ള ഇസിജി ടെക്നീഷ്യൻ യോഗ്യത.

4 . ലാബ് ടെക്നീഷ്യൻ - പാരാമെഡിക്കൽ രജിസ്ട്രേഷനോട്‌ കൂടിയ ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ യോഗ്യത.

5 . ഫാർമസിസ്റ്റ് - പാരാമെഡിക്കൽ രജിസ്ട്രേഷനോട്‌ കൂടിയ ഡിപ്ലോമ ഇൻ ഫാർമസി (D-Pharm) യോഗ്യത.

6 . ഡാറ്റാ എൻട്രി ഓപ്പറേറ്റർ - ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം കൂടാതെ പോസ്റ്റ് ഗ്രാജുവേഷൻ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (PGDCA)

7 . ഈ ഹെൽത്ത് ടെക്നീഷ്യൻ കം ഡാറ്റാ മാനേജർ- ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ /BSC കമ്പ്യൂട്ടർ സയൻസ്/ ബാച്ചിലർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവ ഏതിലെങ്കിലും യോഗ്യത.

8 . സെക്യൂരിറ്റി (എക്സ് സർവീസ് മെൻ പ്രായ പരിധി -55 ൽ വയസ്സിൽ താഴെ ഉള്ളവരായിരിക്കണം)

എല്ലാ തസ്തികയിലും പരിചയസമ്പന്നതക്ക് മുൻഗണന ലഭിക്കുന്നതായിരിക്കും.

Post a Comment

Previous Post Next Post