Trending

കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.


കുറ്റ്യാടി: കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ കാക്കുനി സ്വദേശി മുങ്ങിമരിച്ചു. കാക്കുനി പടിഞ്ഞാറേകണ്ടി ലിജീഷ് (42) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

സുഹൃത്തിനൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ലിജീഷ്. അപകടത്തിൽപ്പെട്ടതോടെ കൂടെയുണ്ടായിരുന്ന സുഹൃത്തും നാട്ടുകാരും വിവരമറിയിച്ചതിനെ തുടർന്ന് കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന ചെയർമാൻ ബഷീർ നരേങ്കോടന്റെ നേതൃത്വത്തിലുള്ള വളണ്ടിയർമാർ പുഴയിൽ തെരച്ചിൽ നടത്തി. തുടർന്ന് ലിജീഷിനെ കണ്ടെത്തി ഉടൻതന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിതാവ്: കണാരൻ. മാതാവ്: കമല. സഹോദരൻ: ലിനീഷ്.

Post a Comment

Previous Post Next Post