Trending

ജപ്തി നടപടിയിൽ വീട്ടമ്മയുടെ ആത്മഹത്യ; മൃതദേഹവുമായി ബാങ്കിന് മുന്നിൽ പ്രതിഷേധവും റോഡ് ഉപരോധവും.


നടുവണ്ണൂർ: ജപ്തി നടപടിക്കിടെ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം. വീട്ടമ്മയുടെ മൃതദേഹവുമായി വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ചേർന്ന് നടുവണ്ണൂർ സൗത്ത് ഇന്ത്യൻ ബാങ്കിന് മുന്നിൽ നടത്തിയ പ്രതിഷേധം റോഡ് ഉപരോധമായി മാറി.

പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം രാവിലെ പത്തു മണിയോടെയാണ് മൃതദേഹം ബാങ്കിന് മുന്നിലെത്തിച്ചത്. എന്നാൽ പ്രതിഷേധം കണക്കിലെടുത്ത് വൻ പോലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ഇതോടെ ബാങ്കിന് സമീപത്തേക്ക് പ്രവേശിക്കാനാകാതെ പ്രതിഷേധക്കാർ റോഡിൽ കുത്തിയിരുന്ന് സമരം ആരംഭിച്ചു.

സിപിഎം, കോൺഗ്രസ്, മുസ്ലിംലീഗ്, ബിജെപി തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ സംയുക്തമായാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. കടക്കെണി വിമോചന മുന്നണിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാലയ്ക്കും ആഹ്വാനം ചെയ്തിട്ടുണ്ട്.

പ്രതിഷേധത്തെ തുടർന്ന് റോഡിന്റെ ഇരുവശങ്ങളിലും കിലോമീറ്ററുകളോളം വാഹനങ്ങൾ നിരന്നുകിടക്കുകയാണ്. അസിസ്റ്റൻ്റ് കലക്ടർ, ബാലുശ്ശേരി എംഎൽഎ സൂരജ്, പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്‌ലിയ എന്നിവർ ബേങ്ക് അധികൃതരുമായി ചർച്ച നടത്തുന്നു.

Post a Comment

Previous Post Next Post