കൊയിലാണ്ടി: കൊയിലാണ്ടി പൊയിൽക്കാവിൽ സ്കൂട്ടർ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ഗുരുതരപരിക്ക്. ദേശീയപാതയില്‍ പൊയില്‍ക്കാവ് ടൗണിൽ ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം.
KL 58 AJ 1898 നമ്പറിലുള്ള സ്‌കൂട്ടര്‍ ആണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ യുവാവിനെ 108 ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അണ്ടര്‍പാസിന്റെ ഉയരം കഴിഞ്ഞ് ഇറങ്ങിവരുന്ന ഭാഗത്ത് വലിയ വാഹനങ്ങള്‍ നിരനിരയായി നിര്‍ത്തിയിടുന്നത് പതിവാണ്. ഉയരം കഴിഞ്ഞ് ഇറങ്ങി വരുന്ന ഭാഗമായതിനാല്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യത ഏറെയാണെന്ന് നാട്ടുകാര്‍ പറയുന്നു.