Trending

കാസർകോട് യുവാവിനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി.


കാസർകോട്: യുവാവിനെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കാസർകോട് ബോവിക്കാനം കാട്ടിപ്പള്ളത്ത് ഇന്ന് പുലർച്ചെ 12.30 മണിയോടെയായിരുന്നു സംഭവം. കാട്ടിപ്പള്ളത്ത് കെ.മൊയ്‌‌തീൻ കുഞ്ഞിയുടെ മകൻ ഹൈദർ അലി (27) ആണ് മരിച്ചത്. വീട്ടിൽ നിന്ന് 100 മീറ്റർ അകലെയായി റോഡിലാണ് ഹൈദറിന്റെ മൃതദേഹം കണ്ടെത്തിയത്.

ബൈക്ക് മറിഞ്ഞുണ്ടായ അപകടമാണ് മരണകാരണമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ കവിളിൽ വെടിയേറ്റ പാടും സമീപത്തായി തോക്കും കണ്ടെത്തുകയായിരുന്നു. സ്വന്തം തോക്കിൽ നിന്ന് വെടിയേറ്റതെന്നാണ് പോലീസ് സംശയിക്കുന്നത്. തോക്കുമായി പോകുമ്പോൾ അബദ്ധത്തിൽ വെടിയേറ്റതെന്നാണ് സംശയം. 

ജില്ലാ പോലീസ് മേധാവി പി.നിധിൻ രാജ്, ബേക്കൽ ഡിവൈഎസ്‌പി കെ.വിനോദ്കുമാർ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കാസർകോട് ഗവ.ജനറൽ ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

Post a Comment

Previous Post Next Post