Trending

സംസ്ഥാനത്ത് നവംബർ 11ന് ഓട്ടോ-ടാക്‌സി പണിമുടക്ക്‌.


പത്തനംതിട്ട: ഓട്ടോ-ടാക്‌സി തൊഴിലാളികൾ നവംബർ 11ന്‌ അർദ്ധരാത്രി മുതൽ 24 മണിക്കൂർ സംസ്ഥാന വ്യാപകമായി പണിമുടക്കും. നിരക്ക് പുതുക്കണമെന്ന ആവശ്യത്തിൽ സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് രേഖാമൂലം നിവേദനം നൽകിയിട്ടും അനുകൂല നടപടിയുണ്ടാവാത്തതിനെ തുടർന്നാണ്‌ തീരുമാനം. 

സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന യോഗത്തിൽ കെ.അനിൽകുമാർ അധ്യക്ഷനായി. ഓട്ടോറിക്ഷ മസ്ദൂർ സംഘം ജില്ലാ പ്രസിഡന്റ്‌ വി.രാജൻപിള്ള (ബിഎംഎസ്‌), പി.ആർ പ്രസാദ്, കെ.കെ സുരേന്ദ്രൻ, ഇ.കെ ബേബി (സിഐടിയു), പി.കെ ഗോപി (ഐഎൻടിയുസി), ബെൻസി തോമസ്‌ (എഐടിയുസി), അഡ്വ. ആനി സ്വീറ്റി (എച്ച്‌എംഎസ്‌) എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post