Trending

സൈക്കോയെപ്പോലെ പെരുമാറി, മുൻകാമുകിയുമായി താരതമ്യം ചെയ്തു’; വിദേശത്ത് ക്രൂരമർദ്ദനത്തിനിരയായ നവവധുവിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ.


കൊല്ലം: സ്ത്രീധനം കുറഞ്ഞുപോയെന്നാരോപിച്ച് നവവധുവിനെ ഭർത്താവും വീട്ടുകാരും ചേർന്ന് ക്രൂരമായി മർദിച്ച സംഭവത്തിൽ ഭർത്താവിന്റെ പീഡനവിവരങ്ങൾ വെളിപ്പെടുത്തി യുവതി. കൊല്ലം പുത്തൻതുറ സ്വദേശിനിയും ഡേറ്റ അനലിറ്റിക്സിൽ ബിരുദാനന്തര ബിരുദധാരിയുമായ അഞ്ജുവാണ് ഭർത്താവ് നന്ദുവിൽ നിന്നും നേരിടേണ്ടി വന്ന ക്രൂരപീഡനങ്ങൾ തുറന്നുപറഞ്ഞത്. ഭർത്താവ് ഒരു സൈക്കോയെപ്പോലെയാണ് പെരുമാറിയിരുന്നതെന്നും മുൻകാമുകിയുമായി തന്റെ ശരീരത്തെ താരതമ്യം ചെയ്ത് മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് അഞ്ജു വെളിപ്പെടുത്തി.

നാലു മാസം മുൻപായിരുന്നു അറേഞ്ച്ഡ് മാര്യേജ് വഴി അഞ്ജുവിന്റെയും ചവറ സ്വദേശിയായ നന്ദുവിന്റെയും വിവാഹം കഴിഞ്ഞത്. മത്സ്യത്തൊഴിലാളിയായ പിതാവിന്റെയും വീട്ടമ്മയായ മാതാവിന്റെയും മകളായ അഞ്ജു പിജി പരീക്ഷ എഴുതി രണ്ടാം നാളാണ് വിവാഹിതയായത്. എന്നാൽ വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ സ്ത്രീധനത്തിന്റെ പേരിൽ പീഡനം ആരംഭിച്ചു. സ്വന്തം സഹോദരിക്ക് നൽകിയ സ്ത്രീധനവുമായി താരതമ്യം ചെയ്ത് അഞ്ജുവിന് കൊടുത്തത് കുറഞ്ഞുപോയെന്ന് ആരോപിച്ച് ഭർത്താവും വീട്ടുകാരും നിരന്തരം വഴക്കുണ്ടാക്കുമായിരുന്നു. കൂടാതെ അഞ്ജുവിന്റെ ഫോൺ നമ്പർ മാറ്റി പുതിയത് എടുക്കാനും വാട്സാപ്പും സോഷ്യൽ മീഡിയ അക്കൗണ്ടുകളും കാണിക്കാൻ നിർബന്ധിക്കുകയും സുഹൃത്തുക്കളോട് സംസാരിക്കുന്നത് വിലക്കുകയും ചെയ്തു.

Post a Comment

Previous Post Next Post