Trending

എയിംസിൽ കേരളത്തിന് മുൻഗണനയില്ല; ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങളിൽ സ്ഥാപിക്കാനാണ് താൽപര്യമെന്നും കേന്ദ്രം.


കൊച്ചി: എയിംസിൽ കേരളത്തിന് തിരിച്ചടി! കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നത് മുൻഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ. ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങളിൽ എയിംസ് സ്ഥാപിക്കാനാണ് താൽപര്യമെന്നും കേന്ദ്രം ഹൈകോടതിയെ അറിയിച്ചു.

കേരളം ആരോഗ്യ രംഗത്ത് മികച്ചതാണെന്നും കേന്ദ്രം വ്യക്തമാക്കി. എന്നാൽ, കേരളം എയിംസ് അർഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ കോടതി, കേന്ദ്രത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. കേരളത്തിന് എന്താണ് അയോഗ്യതയെന്ന് ഹൈകോടതി ചീഫ് ജസ്റ്റിസ് ചോദിച്ചു. ആരോഗ്യം മെച്ചപ്പെട്ടത് അയോഗ്യതയാണോ എന്നും ജനസാന്ദ്രതയേറിയ കേരളത്തിലെ സാധാരണക്കാർക്ക് വൻകിട സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

കേരളം എയിംസിന് അർഹമാണെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച്, വിഷയത്തിൽ ആറാഴ്‌ക്കകം കൃത്യമായ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാറിന് നിർദേശം നൽകി. കഴിഞ്ഞ 11 വർഷമായി കേരളം എയിംസിനായി കാത്തിരിക്കുകയാണ്. ഇതിനായി കോഴിക്കോട് കിനാലൂരിൽ സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകിയിട്ടും ഫലമുണ്ടായില്ല. കേരളത്തിന് എയിംസ് നൽകുമെന്ന വാഗ്ദാനം കേന്ദ്രം ആവർത്തിക്കുകയല്ലാതെ അതിനുള്ള നടപടികളൊന്നും ഉണ്ടായില്ല.

Post a Comment

Previous Post Next Post