Trending

ശൈഖ് ജീലാനി അനുസ്മരണവും നാരിയത്തു സ്വലാത്ത് വാർഷികവും.


ഉണ്ണികുളം: മങ്ങാട് വാക്കെ നെരോത്ത് ജുമാ മസ്ജിദിൽ നാലു പതിറ്റാണ്ടോളമായി നടന്ന് വരുന്ന മാസാന്തര നാരിയത്ത് സ്വലാത്തിൻ്റെ വാർഷിക സംഗമവും ശൈഖ് ജീലാനി(റ) അനുസ്മരണവും നാളെ (ഒക്ടോബർ 8 വ്യാഴാഴ്ച) വിപുലമായി നടക്കും. 

വൈകീട്ട് 6.30ന് മൗലിദ് പാരായണത്തോടെ ആരംഭിക്കുന്ന പരിപാടികൾക്ക് ഉസ്താദ് അബ്ദുൽ ഖാദർ ദാരിമി നേതൃത്വം നൽകും. അബ്ദുസ്സമദ് സഖാഫി മായനാട് ഉൽബോധന പ്രഭാഷണം നടത്തും. ശേഷം നടക്കുന്ന തബർറുക് വിതരണത്തോടെ പരിപാടികൾക്ക് സമാപനമാകും.

Post a Comment

Previous Post Next Post