Trending

പഠനയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ ഹൃദയാഘാതം; കോളേജ് അധ്യാപകന് ദാരുണാന്ത്യം.


പേരാമ്പ്ര: പേരാമ്പ്ര വെള്ളിയൂർ മിനർവ കോളേജിലെ അധ്യാപകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഹിന്ദി അധ്യാപകനായ മരത്തോന ബബീഷ് (45) ആണ് മരിച്ചത്. വിദ്യാർത്ഥികളോടൊപ്പം ഗോവയിലേക്ക് പഠനയാത്ര പോയി മടങ്ങുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. 

മികച്ച അധ്യാപകൻ എന്ന നിലയിൽ വിദ്യാർത്ഥികളുടെയും സഹപ്രവർത്തകരുടെയും ആദരവ് നേടിയിരുന്ന ബബീഷ്, സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും സജീവമായിരുന്നു. നാട്ടിലെ പൊതുപ്രവർത്തനങ്ങളിലെ ഇടപെടലുകളിലൂടെ പ്രദേശവാസികൾക്കിടയിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്നു അദ്ദേഹം.

അവിവാഹിതനാണ്. പരേതനായ മരത്തോന ബാലകൃഷ്ണനാണ് പിതാവ്. മാതാവ്: ഗിരിജ. നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം ഇന്ന് രാത്രിയോടെ വീട്ടിലെത്തിക്കുമെന്നാണ് വിവരം.

Post a Comment

Previous Post Next Post