വൈത്തിരി: വയനാട് വൈത്തിരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയില്‍. നരിക്കുനി സ്വദേശി കല്ലഞ്ഞി മാട്ടുമ്മൽ ഇ.കെ മുഹമ്മദ് അനസ് (29) നെയാണ് വൈത്തിരി പോലീസ് പിടികൂടിയത്.
തമിഴ്‌നാട്ടിൽ നിന്നും വയനാട് ചുരം വഴി കോഴിക്കോട്ടേക്ക് ബൈക്കിൽ കടത്താൻ ശ്രമിച്ച മാരക ലഹരിമരുന്നായ എംഡിഎംഎയുമായി ലക്കിടി ചെക്ക്‌പോസ്റ്റിന് സമീപം വെച്ചാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച ലക്കിടിയില്‍ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും വൈത്തിരി പോലീസും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനക്കിടെയാണ് 0.25 ഗ്രാം എംഡിഎംഎയുമായി പ്രതി പിടിയിലായത്.