Trending

സ്കൂൾ മുറ്റത്തൊരു കനിപന്തൽ; പോഷകതോട്ടം പദ്ധതിക്ക് തുടക്കമായി.


കൊടുവള്ളി: വിദ്യാർത്ഥികളിൽ കാർഷികാഭിരുചിയും പോഷക അവബോധവും വളർത്തുകയെന്ന ലക്ഷ്യത്തോടെ കാർഷിക വികസന കർഷക ക്ഷേമവകുപ്പും കൊടുവള്ളി കൃഷിഭവനും സംയുക്തമായി നടപ്പിലാക്കുന്ന എസ്എച്ച്എം പദ്ധതിയുടെ ഭാഗമായ 'സ്കൂൾ മുറ്റത്തൊരു കനിപന്തൽ' സ്കൂൾ പോഷകതോട്ടം പദ്ധതിക്ക് മാനിപുരം എയുപി സ്കൂളിൽ തുടക്കമായി. 

നഗരസഭ ചെയർപേഴ്സൺ സഫീന ഷമീർ തൈകൾ നട്ട് ഉദ്ഘാടനം നിർവഹിച്ചു. റാബിയ അഷ്റഫ്, റഫീഖ്, കെ.സതി,​ എം.നൗഫൽ,​ എം.സൂരജ്,​ ഷാജഹാൻ അലി അഹമ്മദ്,​ സി.കെ അബ്ദുൽ റഷീദ്,​ എം.ശൈബിത, കെ.റെജി, അഷ്റഫ് ബാവ, കെ.സി ശോഭന,​ പി.ബിനുദാസ്, ടി.പി ഇബ്രാഹിം, വിനോദ്, റിയാസ് എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post