Trending

പാനൂരിൽ മണ്ണിനടിയിൽ നിന്നും അപ്രതീക്ഷിതമായി ജലപ്രവാഹം; നാട്ടുകാരിൽ കൗതുകവും ആശങ്കയും.


കണ്ണൂർ: പാനൂർ ചമ്പാട് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മണ്ണിനടിയിൽ നിന്നും അപ്രതീക്ഷിതമായി വെള്ളം റോഡിലേക്ക് കുത്തിയൊഴുകിയത് നാട്ടുകാരിൽ കൗതുകവും ആശങ്കയും സൃഷ്ടിച്ചു. മീത്തലെ മനയത്ത് വയലിൽ ഹനീഫയുടെ ഉടമസ്ഥതയിലുള്ള പറമ്പിലാണു സംഭവം. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് വെള്ളം പ്രവഹിക്കാൻ തുടങ്ങിയത്. പറമ്പിൽ വീടോ കിണറോ കുഴൽക്കിണറോ ഇല്ല. പ്രദേശത്തുകൂടി പൈപ്പ്ലൈനും കടന്നുപോകുന്നില്ല.

അഞ്ച് മണിക്കൂറിലധികം നേരം തുടർച്ചയായി വെള്ളം ഒഴുകിയതോടെ ഭൂഗർഭജലത്തിന്റെ സമ്മർദ്ദമോ മണ്ണിനടിയിലെ ജലസ്രോതസ്സിന്റെ സാന്നിധ്യമോ ആകാമെന്ന സംശയത്തിലാണ് പ്രദേശവാസികൾ. എന്നാൽ കൃത്യമായ കാരണം ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ. വിവരമറിഞ്ഞ് പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.സ്നോയ, മെമ്പർമാരായ നസീർ ഇടവലത്ത്, കെ.പി ലീല എന്നിവർ സ്ഥലത്തെത്തി ജിയോളജി വകുപ്പിന് വിവരം നൽകി.

Post a Comment

Previous Post Next Post