Trending

കൂമ്പാറയിൽ ട്രാവലർ മറിഞ്ഞ് അപകടം; 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം.

കൂടരഞ്ഞി: കൂടരഞ്ഞി കൂമ്പാറയിൽ ട്രാവലർ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. കാളികാവ് സ്വദേശി അമിത്ഷ് അദാം ആണ് മരിച്ചത്. കോഴക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. അപകടത്തിൽ 15 ലേറെ പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കൂമ്പാറ-മരഞ്ചാട്ടി റോഡിൽ അപകട വളവിലാണ് സംഭവം.

കക്കാടംപൊയിലിലെ റിസോർട്ടിൽ നിന്നും മടങ്ങുകയായിരുന്ന വിനോദയാത്ര സംഘത്തിൻ്റെ ട്രാവലറാണ് മറിഞ്ഞത്. മലപ്പുറം കാളികാവ് മാളിയേക്കൽ സ്വദേശികളായ കുട്ടികൾ ഉൾപ്പെടെ 18 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.

വാഹനത്തിൽ കുടുങ്ങിയവരെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഗ്യാസ്കട്ടർ ഉപയോഗിച്ച് ഡോർ മുറിച്ചു മാറ്റിയാണ് പുറത്തെടുത്തത്. നിലവിൽ പരിക്കേറ്റ 11 പേർ മുക്കം സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും, രണ്ടുപേർ അരീക്കോട് സ്വകാര്യ ആശുപത്രിയിലും നാലുപേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.

Post a Comment

Previous Post Next Post