Trending

ഇരുവഞ്ഞിപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി.

കോടഞ്ചേരി: ഇരുവഞ്ഞിപുഴയിൽ കാലംപാറയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. കിഴിശ്ശേരി പാടത്തിൽ ചാലിൽ പുറായി അബ്‌ദുൽ ഖാദറിന്റെ ഭാര്യ ജസ്‌ന (30) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. മലപ്പുറം കിഴിശ്ശേരിയിൽ നിന്നും വന്ന ഒൻപതംഗ സംഘത്തിലെ യുവതിയാണ് ഒഴുക്കിൽപ്പെട്ടത്. ഇവർ പുഴയിൽ ഇറങ്ങി കല്ലിൽ ഇരിക്കുന്ന സമയത്ത് പെട്ടെന്ന് മഴവെള്ളം വന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു. 

പുഴയിൽ വെള്ളം കുറവായിരുന്നെങ്കിലും കലങ്ങിയ നിലയിലായിരുന്നു. മുക്കത്ത് നിന്നും എത്തിയ അഗ്നിശമന യൂണിറ്റും നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്വത്തിൽ രാത്രി ഏറെനേരെയും യുവതിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് മരിച്ച യുവതിയുടെ കൂടെ വന്ന മറ്റു കുടുംബക്കാർ രാത്രി നടത്തിയ തിരച്ചിലിലാണ് തൂക്കുപാലത്തിന് താഴെ ഭാഗത്തായി മൃതദേഹം കണ്ടെത്തിയത്. തുടർനടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

Post a Comment

Previous Post Next Post