Trending

മുക്കത്ത് മദ്യലഹരിയിൽ വാക്കുതർക്കം; യുവാവിൻ്റെ തലയ്ക്ക് വെട്ടേറ്റു, പ്രതി പിടിയിൽ.


മുക്കം: മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മുക്കം തോട്ടുമുക്കം മൈസൂർപറ്റ സ്വദേശി ‘അണ്ണാൻ കുഞ്ഞ്’ എന്നറിയപ്പെടുന്ന സുഭാഷിനെയാണ് മുക്കം പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രദേശവാസിയായ ജയൻ എന്ന യുവാവിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.

ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ഇരുവരും മദ്യപിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് അതിക്രമത്തിൽ കലാശിച്ചത്. വാക്കേറ്റത്തിനിടെ സുഭാഷ് കൈയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് ജയനെ വെട്ടുകയായിരുന്നു. ചെവിയിലും തലയ്ക്കും ആഴത്തിൽ പരിക്കേറ്റ ജയനെ ഉടൻ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസ് സുഭാഷിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Post a Comment

Previous Post Next Post