ചേമഞ്ചേരി: ദേശീയപാതയിൽ കാട്ടിലപീടികയിൽ ബസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കണ്ണങ്കടവ് പടിഞ്ഞാറെ മുസാൻകണ്ടി പുരുഷു (70) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 4 മണിയോടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം. കോഴിക്കോട്-കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന വിൻവേ എന്ന സ്വകാര്യ ബസ്സാണ് ഇടിച്ചത്.
ഗുരുതരമായി പരിക്കേറ്റ വയോധികനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതരായ മന്ദൻ്റെയും അമ്മാളുവിൻ്റെയും മകനാണ്. ഭാര്യ: കല്യാണി. മക്കൾ: പരേതനായ രതീഷ്, അഭിലാഷ്. മരുമകൾ: സിൻസി.