Trending

യുപിഐ ഇടപാടുകൾക്ക് ഫീസ്; സർക്കാർ നീക്കം ട്രംപിനെ പ്രീതിപ്പെടുത്താനെന്ന് കോൺഗ്രസ്.


ന്യൂഡൽഹി: യുപിഐ വഴി നടത്തുന്ന ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനം അമേരിക്കൻ കമ്പനികൾക്ക് വേണ്ടിയാണെന്ന് കോൺഗ്രസ്. ഡൊണൾഡ് ട്രംപിനെ പ്രീതിപ്പെടുത്താനാണ് കേന്ദ്ര സർക്കാർ നീക്കമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വ്യാപാരികളിൽ നിന്നും തുക ഈടാക്കിയാൽ അവരത് സാധാരണക്കാർക്ക് മേൽ ചുമത്തുമെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. വ്യക്തികൾക്കിടയിൽ എത്ര തുകയുടെ ഇടപാട് നടത്തിയാലും ഫീസ് ഈടാക്കില്ലെന്ന വാഗ്ദാനം സർക്കാർ ലംഘിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ യുപിഐ ഇടപാടുകളിൽ 96 ശതമാനവും 2000 രൂപയ്ക്ക് താഴെയാണെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. 2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്കും, രുപേ ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്കും ചാർജ് ഈടാക്കരുതെന്ന് കേന്ദ്രസർക്കാർ ബാങ്കുകൾക്കും പണമിടപാട് സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിരുന്നു. പാർലമെന്‍റ് അടുത്തിടെ പാസാക്കിയ ടാക്സേഷൻ നിയമ ഭേദഗതിയിൽ യുപിഐ ഇടപാടുകൾക്ക് മർച്ചന്‍റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ചുമത്തുന്നതിനുള്ള വിലക്ക് നീക്കിയിരുന്നു.

Post a Comment

Previous Post Next Post